പ്രേക്ഷകർക്ക് വളരെ സുപരിചിതയാണ് നടി ബീന കുമ്പളങ്ങി. ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണ് ഇപ്പോൾ ബീന കുമ്പളങ്ങി. സീമ ജി നായരാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. പ്രതിസന്ധി ഘട്ടത്തിൽ നടിയെ സഹായിക്കുന്നത് അമ്മ സംഘടനയാണെന്നും സീമ ജി നായർ വ്യക്തമാക്കി.
ബീന കുമ്പളങ്ങിയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. ഒരു ബർത്ത് ഡേ വിഷ് ഇടാൻ പറ്റാഞ്ഞത് കഴിഞ്ഞ ദിവസം ഉണ്ടായ നാടക വണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു. പക്ഷെ ചേച്ചിയെ വീഡിയോ കോളിൽ വിളിച്ചു വിഷ് അറിയിച്ചിരുന്നു. ഇപ്പോൾ ചേച്ചി ഗുരുതരമായ ഒരു രോഗത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു. എല്ലാം അറിഞ്ഞു വന്നപ്പോൾ വൈകി പോയിരുന്നു. ഈ വൈകിയ വേളയിൽ ചേച്ചിക്ക് താങ്ങാവുന്നത് ‘അമ്മ എന്ന സംഘടനയാണെന്ന് സീമ അറിയിച്ചു.
ഇതുവരെയുള്ള ചികിത്സ ചെലവ് വഹിക്കുന്നതും ‘അമ്മ സംഘടനയാണ്. സത്യത്തിൽ ഇങ്ങനെ ഒരു സംഘടന ഇല്ലായിരുന്നുവെങ്കിൽ എന്ത് ചെയ്‌തേനേ. അമ്മ സംഘടനയെ എതിർക്കുന്നവരെ വിമർശിച്ചു കൊണ്ടായിരുന്നു സീമയുടെ പരാമർശം. എത്രയോ പേർക്ക് താങ്ങായി ‘അമ്മ നിൽക്കുന്നു. എത്രയോ പേർക്ക് അന്നവും മരുന്നും കൊടുക്കുന്നു. അവരെ സംരക്ഷിക്കുന്നു തല ചായ്ക്കാൻ ഒരിടം നൽകുന്നു.ഒരു സ്ഥാപനത്തിനെ നശിപ്പിക്കാൻ എളുപ്പമാണ്. എത്രയോ പേരുടെ ചോരയും വിയർപ്പും അധ്വാനവും ആണ് അമ്മ എന്ന സംഘടനയെന്നും സീമ കൂട്ടിച്ചേർത്തു.

