തെന്നിന്ത്യൻ ആരാധകരുടെ പ്രിയങ്കരിയായ താരമാണ് തൃഷ. പ്രായം നാൽപത് പിന്നിട്ടെങ്കിലും തൃഷയുടെ താരമൂല്യത്തിന് ഇന്നും കുറവൊന്നുമില്ല. ഗുഡ് ബാഡ് അഗ്ലി എന്ന അജിത്ത് ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം സ്‌പെയ്‌നിൽ പുരോഗമിക്കുകയാണ്. അജിത്തുമായുള്ള തൃഷയുടെ രംഗങ്ങൾ ചിത്രീകരിച്ചുകൊണ്ടിരിക്കെ സിനിമയുടെ സെറ്റിൽ നിന്നും ഷൂട്ടിംഗ് ഉപേക്ഷിച്ച് തൃഷ പെട്ടെന്ന് ചെന്നൈയിൽ തിരികെ എത്തി എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഗുഡ് ബാഡ് അഗ്ലി ക്രൂവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണോ അതോ അജിത്തുമായി എന്തെങ്കിലും പ്രശ്നമുണ്ടോയതുകൊണ്ടാണോ താരം ചെന്നൈയിലേക്ക് തിരിച്ചെത്തിയതെന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്. എന്നാൽ നടി പെട്ടെന്ന് ചെന്നൈയിലെത്തിയതിന് പിന്നിലെ യഥാർത്ഥ കാരണം മറ്റൊന്നാണെന്നും പറയപ്പെടുന്നു. ഒരു ജ്വല്ലറിയുടെ പരസ്യത്തിൽ അഭിനയിക്കാനാണ് നടി തൃഷ ഗുഡ് ബാഡ് അഗ്ലിയുടെ സെറ്റിൽ നിന്നും തിടുക്കത്തിൽ ചെന്നൈയിലെത്തിയതെന്നാണ് വിവരം.
സിനിമയിലൂടെ മാത്രമല്ല പരസ്യങ്ങളിലൂടെയും കോടിക്കണക്കിന് രൂപയാണ് തൃഷ എല്ലാ വർഷവും സമ്പാദിക്കുന്നത്.

