അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാനും സിനിമ കാണാനും യാത്ര ചെയ്യാനും തനിക്ക് ഇഷ്ടമാണ്; പ്രണയ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി ശ്രദ്ധാ കപൂർ

തന്റെ പ്രണയ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടി ശ്രദ്ധാ കപൂർ. താനൊരു പ്രണയബന്ധത്തിലാണെന്ന് ശ്രദ്ധ വെളിപ്പെടുത്തി. എന്നാൽ, തന്റെ പങ്കാളിയുടെ പേര് ശ്രദ്ധ വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാനും സിനിമ കാണാനും യാത്ര ചെയ്യാനും തനിക്ക് ഇഷ്ടമാണെന്ന് ശ്രദ്ധ പറയുന്നു. അദ്ദേഹം ഉള്ളിടത്തോളം തനിക്ക് മറ്റാരെയും ആവശ്യമില്ലെന്നും താരം വ്യക്തമാക്കി. കോസ്മോപൊളിറ്റനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമർശം.

വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ കുറിച്ചും താരം സംസാരിച്ചു. ഒരാൾക്ക് വിവാഹം കഴിക്കണമെന്ന് തോന്നിയാൽ, അത് വളരെ നല്ലതാണ്. അതേസമയം, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അതും വളരെ നല്ലതാണ്. വിവാഹത്തിൽ വിശ്വസിക്കണോ വേണ്ടയോ എന്നതല്ല, മറിച്ച് ശരിയായ വ്യക്തിയായിരിക്കുക, ശരിയായ വ്യക്തിയോടൊപ്പമായിരിക്കുക എന്നതാണ് ചോദ്യമെന്നും ശ്രദ്ധ കപൂർ കൂട്ടിച്ചേർത്തു.

തിരക്കഥാകൃത്ത് രാഹുൽ മോഡിയുമായി ശ്രദ്ധ പ്രണയത്തിലാണെന്ന് കുറച്ചുനാളുകളായി അഭ്യൂഹങ്ങളുണ്ട്. രാഹുൽ മോഡിയും ശ്രദ്ധയും ഒന്നിച്ച് പല പരിപാടികളിലും പങ്കെടുത്തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പരന്നത്.