ദുൽഖർ സൽമാൻ നായകനായി എത്തിയ സീതാരാമം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് മൃണാൾ താക്കൂർ. ദുൽഖറിനെ കുറിച്ച് മൃണാൾ താക്കൂർ നടത്തിയ പരാമർശങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
ഒരു നടനെന്ന നിലയിൽ താൻ അത്രയേറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയാണ് ദുൽഖർ എന്നാണ് മൃണാൾ പറയുന്നത്. വളരെ ഡെഡിക്കേറ്റഡും ഭാഷയെ പേടിക്കാത്ത വ്യക്തിയുമാണ് ദുൽഖർ. ദുൽഖറിനെ കുറിച്ച് ചോദിച്ചാൽ അദ്ദേഹം ഗോഡ്‌സ് ചൈൽഡ് ആണ്. ദുൽഖർ സൽമാൻ ഫാൻസ് ക്ലബ്ബിന്റെ പ്രസിഡന്റ് ആണ് താൻ എന്ന് പറയാൻ തനിക്കൊരു മടിയുമില്ല. കാരണം താൻ അദ്ദേഹത്തെ അത്രയേറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. സെറ്റിൽ ഒക്കെ മറ്റുള്ളവരെ പോലെ തന്നെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. മലയാളമോ ഹിന്ദിയോ തമിഴ് തെലുങ്ക് ഏതുമാകട്ടെ ആഭാഷയിലെ സിനിമ ചെയ്യാൻ ദുൽഖറിന് മടിയില്ലെന്നും നടി വ്യക്തമാക്കി.
ഇന്ന് താൻ തമിഴ് സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണങ്ങളിലൊന്ന് ദുൽഖർ ആണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും മൃണാൾ താക്കൂർ കൂട്ടിച്ചേർത്തു.

