തന്റെ ആദ്യ ബോളിവുഡ് ചിത്രം പരാജയപ്പെട്ടതിനെ കുറിച്ച് മനസ് തുറന്ന് നടൻ റഹ്മാൻ. 2023 ൽ പുറത്തിറങ്ങിയ ഗണപത്: എ ഹീറോ ഈസ് ബോൺ എന്ന ചിത്രമാണ് റഹ്മാന്റെ ആദ്യ ബോളിവുഡ് ചിത്രം. ബോക്‌സ് ഓഫീസിൽ ഈ ചിത്രം പരാജയമായിരുന്നു. സിനിമയുടെ പരാജയത്തിൽ താൻ അപ്‌സെറ്റായിരുന്നുവെന്ന് തുറന്നു പറയുകയാണ് ഇപ്പോൾ റഹ്മാൻ.
ആ സിനിമ തന്റെ ഹിന്ദിയിലെ ആദ്യചിത്രം എന്ന നിലയിൽ കണ്ടിട്ടില്ല. അതിന്റെ പരാജയവും അങ്ങനെ തന്നെയാണ്. ആ സിനിമയുടെ പരാജയത്തോടെ തന്റെ ഹിന്ദി സിനിമയിലെ ഫ്യൂച്ചർ എന്താകുമെന്നൊന്നും ചിന്തിച്ചിട്ടില്ല. പക്ഷേ ആ സിനിമയുടെ പരാജയത്തിൽ താൻ അപ്പ്സെറ്റ് ആയിരുന്നു. ആ സിനിമ അങ്ങനെ ആയതിൽ താൻ അപ്‌സെറ്റ് ആണ്. തനിക്ക് ബോളിവുഡ് ഇൻഡസ്ട്രിയിൽ നിന്ന് നിരവധി സിനിമകളുടെ ഓഫറുകൾ ഇതിനു മുമ്പ് വന്നിട്ടുണ്ട്. പക്ഷേ താൻ ആ ഓഫറുകൾ ഒന്നും സ്വീകരിച്ചിരുന്നില്ല. കാരണം തനിക്ക് വന്ന ഓഫറുകൾ ഹാപ്പി ആയിരുന്നില്ല എന്നതാണ് സത്യം. എന്നാൽ ഗണപതിന്റെ ഓഫർ വന്നപ്പോൾ തനിക്ക് ഒരുപാട് സന്തോഷം തോന്നിയിരുന്നു. വികാസ് ബഹൽ ഈ സിനിമയുടെ സ്‌ക്രിപ്റ്റ് നരേറ്റ് ചെയ്തപ്പോൾ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം തനിക്ക് മനസ്സിലായി. എന്നാൽ ആ സമയത്ത് ടീമിന് പിന്നിലെ പൊളിറ്റിക്കൽ ഇഷ്യൂസിനെ കുറിച്ച് ഒന്നും തനിക്ക് അറിയില്ലായിരുന്നു. എന്തായാലും ആ സിനിമ മികച്ച രീതിയിൽ വർക്ക് ആയില്ലെന്ന് റഹ്മാൻ ചൂണ്ടിക്കാട്ടി.
ടൈഗർ ഷ്രോഫ് ആയിരുന്നു ചിത്രത്തിൽ നായക വേഷത്തിൽ എത്തിയത്. അമിതാഭ് ബച്ചൻ, കൃതി സനോൺ, എല്ലി അവ്രാം തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിരുന്നു.

