പ്രേക്ഷരുടെ പ്രിയ താരമാണ് വിദ്യാ ബാലൻ. തനിക്ക് ഇഷ്ടപ്പെട്ട മലയാള താരങ്ങളെ കുറിച്ച് വിദ്യ ബാലൻ നടത്തിയ വെളിപ്പെടുത്തൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. നടൻ ഫഹദ് ഫാസിൽ ചെയ്യുന്ന വർക്കുകൾ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് വിദ്യാ ബാലൻ പറയുന്നു. ഫഹദ് വളരെ അതിശയകരമായ സിനിമകളാണ് ചെയ്യുന്നത്. ഫഹദ് മാത്രമല്ല മലയാളത്തിൽ മികച്ച കുറേ ആളുകളുണ്ട്. ബേസിൽ ജോസഫ് അതിലൊരാളാണ്. അദ്ദേഹം ഒരേ സമയം, നടനും സംവിധായകനുമാണ്. ഒരു ആക്ടർ എന്ന നിലയിൽ അന്ന ബെന്നിനേയും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും താരം ചൂണ്ടിക്കാട്ടി.
നമ്മൾ ഒടിടി പ്ലാറ്റ്‌ഫോമിനോട് വളരെ നന്ദി പറയണം. കാരണം ഒരുപാട് ആളുകൾ ഇപ്പോൾ മലയാള സിനിമകൾ കാണാറുണ്ട്. തനിക്ക് വളരെ സോളിഡായ റോൾ ലഭിക്കുകയാണെങ്കിൽ തീർച്ചയായും താൻ ആ സിനിമ ചെയ്യും. പക്ഷെ അങ്ങനെയുള്ള സിനിമ വരണമെന്നും വിദ്യാ ബാലൻ കൂട്ടിച്ചേർത്തു.
ഈയിടെ ഇറങ്ങിയ മലയാള സിനിമകൾ തനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. മഞ്ഞുമ്മൽ ബോയ്‌സ് സിനിമ കണ്ടില്ലെന്നും അപ്പോഴെക്കും തനിക്ക് തിരക്കായെന്നും ആ സിനിമ തനിക്ക് മിസ് ആയെന്നും വിദ്യാ ബാലൻ കൂട്ടിച്ചേർത്തു.

