മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് കാവ്യാ മാധവൻ. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും ഇന്നും കാവ്യയുടെ ആരാധക വൃന്ദത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല. വർഷങ്ങൾക്ക് മുൻപ് തന്റെ റൂമിൽ എത്തി തന്നെ അമ്പരപ്പിച്ച ഒരു അതിഥിയെക്കുറിച്ച് കാവ്യ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ വൈറലാകുന്നത്.
മുറിയിൽ വന്ന് രണ്ടുമൂന്നു തവണ വാതിലിൽ മുട്ടുന്നത് കേട്ട് താൻ വാതിൽ തുറന്നു നോക്കുകയായിരുന്നു. ഇതാരാ ലോക്ക് ചെയ്‌തേയെന്നും ലോക്ക് ഒന്നും ചെയ്യേണ്ട കേട്ടോ, എനിക്കിടയ്ക്കിടയ്ക്കു ഇങ്ങോട്ടു വരണമെന്ന് മുന്നിൽ നിന്നയാൾ പറഞ്ഞുവെന്നും കാവ്യ വ്യക്തമാക്കുന്നു. തന്റെ വാതിലിൽ മുട്ടിയയാൾക്ക് രണ്ട് വയസ് മാത്രമായിരുന്നു പ്രായം. ആ രണ്ടു വയസുകാരൻ മറ്റാരുമായിരുന്നില്ല, സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷായിരുന്നു അത്.
ഫോണിൽ വിളിച്ച് ‘ചിങ്ങമാസം വന്നുചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും’ എന്ന് പാട്ട് പാടിയും മാധവ് തന്നെ അമ്പരപ്പിച്ചുവെന്നും താരം കൂട്ടിച്ചേർത്തു. 2012ൽ ‘നിങ്ങൾക്കുമാകാം കോടീശ്വരൻ’ എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് മാധവ് സുരേഷിനെ കുറിച്ച് കാവ്യ ഇക്കാര്യം സുരേഷ് ഗോപിയോട് പറഞ്ഞത്.

