പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയാണ് നടി തൃഷ കൃഷ്ണൻ. നാൽപ്പത് വയസ് പിന്നിട്ടെങ്കിലും തമിഴിലെ മുഖ്യ നായികാ വേഷത്തിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് തൃഷ. ഇപ്പോൾ കരിയറിലെ തിരക്കുകളിൽ നിന്നെല്ലാം ബ്രേക്ക് എടുത്ത് ഒരു വലിയ യാത്രയിലാണ് തൃഷ. തന്റെ പെൺ സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രയുടെ വിശേഷങ്ങൾ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഗോട്ട് സിനിമയുടെ നിർമാതാവായ അർച്ചന കൽപാത്തിയും തൃഷയുമടക്കം ആറ് പേർ ആണ് യാത്രയിലുള്ളത്.
നാൽപ്പത്തിയെട്ട് മണിക്കൂർ നേരം ഉറങ്ങാതെ, 24 മണിക്കൂർ നേരം നീണ്ടു നിന്ന യാത്ര എന്ന് കുറിച്ചു കൊണ്ടാണ് തൃഷ സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ തൃഷയുടെ കണ്ണുകളിലോ മുഖത്തോ ഉറക്ക കുറവിന്റെ ക്ഷീണം പ്രതിഫലിക്കുന്നില്ലെന്നാണ് ഈ ഫോട്ടോസിനെ കുറിച്ച് ആരാധകർ പറയുന്നത്.
തൃഷ തന്റെ സുഹൃത്തുക്കൾക്കൊപ്പമാണ് ഇപ്പോൾ കൂടുതൽ സമയവും ചെലവഴിക്കുന്നത്. ഓരോ പോസ്റ്റിലും സ്റ്റോറിയിലും താരം അത് വ്യക്തമാക്കുന്നുണ്ട്. ഇതാദ്യമായല്ല തൃഷ ഗേൾസ് ട്രിപ്പ് നടത്തുന്നത്. ഇതിന് മുൻപ് പങ്കുവച്ച യാത്രയുടെ വിശേഷങ്ങളെക്കാൾ ഈ യാത്ര കൂടുതൽ ആസ്വദിയ്ക്കുന്നുവെന്നാണ് പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കല്യാണം കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം തനിക്കൊരിക്കലും ഇല്ല എന്ന് തൃഷ പറയുന്നത് ഇതുകൊണ്ടാവും എന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

