ജീവിതത്തെ വളരെ തുറന്ന ചിന്താഗതിയോടെ കാണുന്ന താരമാണ് കനി കുസൃതി. തനിക്ക് ഓപ്പൺ റിലേഷനിലാണ് താത്പര്യമെന്ന് താരം തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ, തന്റെ പങ്കാളി ആനന്ദ് അങ്ങനെയല്ലായിരുന്നുവെന്നും കനി പറയുന്നു. ആനന്ദ് തനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്. ആനന്ദ് മോണോഗമസ് ആയ ആളാണ്. ആദ്യത്തെ രണ്ട് മൂന്ന് വർഷം താനും മോണോഗമിക്ക് ശ്രമിച്ചു. പക്ഷെ മുമ്പോട്ട് പോകുമ്പോൾ താൻ എവിടെയെങ്കിലും ഒരിടത്ത് ഹാപ്പി ആയിരിക്കില്ല എന്ന് രണ്ട് മൂന്ന് വർഷം കഴിഞ്ഞപ്പോൾ മനസിലാക്കി. ഞങ്ങൾ ഒരുമിച്ചിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ആനന്ദിനോട് മറ്റൊരു പങ്കാളിയെ കണ്ടെത്താൻ പറഞ്ഞത് താനാണെന്നും കനി കുസൃതി വ്യക്തമാക്കി.
ആനന്ദും ഞാനും തമ്മിലുള്ള അടുപ്പമോ അറ്റാച്ച്‌മെന്റോ മാറിയിട്ടില്ല. ഞങ്ങൾക്കിടയിൽ ഇപ്പോൾ റൊമാൻസ് ഒന്നുമില്ല. താനിപ്പോൾ ആനന്ദിന്റെ പ്രൈമറി പാർടണർ അല്ല. ശ്രേയ എന്നാണ് ആനന്ദിന്റെ പുതിയ പങ്കാളിയുടെ പേരെന്നും തനിക്കീ ബന്ധത്തിന് പൂർണ സമ്മതമാണെന്നും കനി കുസൃതി പറഞ്ഞു. ആനന്ദിന്റെ കൂടെ ഇപ്പൊ റിലേഷൻഷിപ്പിൽ ഉള്ള കുട്ടിയും ആനന്ദിനെ പോലെയാണ്. ആനന്ദ് ശ്രേയയുമായി ഇപ്പോൾ അവർ ആഗ്രഹിക്കുന്ന പോലെ അവരുടെ ഒരു മൊണോഗമസ് റിലേഷൻഷിപ്പിൽ തന്നെയാണെന്നും താരം അറിയിച്ചു.
ഞാനും ആനന്ദും തമ്മിൽ ഇപ്പോൾ ഒരു ബ്രേക്ക് അപ്പ് ഒക്കെ കഴിഞ്ഞ ശേഷം ഉള്ള നല്ല സുഹൃത്തുക്കളെപ്പോലെ അല്ലെങ്കിൽ സഹോദരങ്ങളെപ്പോലെ ഒരു ഫാമിലി പോലെ ഒക്കെയാണെന്നും കനി കൂട്ടിച്ചേർത്തു.

