പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവർ മുന്നോട്ടു കൊണ്ടുപോകുന്നത്. ഇരുവരും വിവാഹിതരായ ശേഷം ആദ്യകാലങ്ങളിലുള്ള ഒരു ഇന്റർവ്യൂ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തങ്ങൾ പരസ്പരം ആദ്യമായി അഭിനയിക്കുന്നത് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ്. അതിനുശേഷം ആണ് മഴ എന്ന ചിത്രം റിലീസ് ആവുന്നത് എന്നാൽ അതിനും മുൻപേ ഞങ്ങൾ തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നുവെന്ന് താരദമ്പതികൾ പറയുന്നു.
ആ സമയത്ത് ഞങ്ങളുടെ മനസ്സിൽ ഒന്നും ഉണ്ടായിരുന്നില്ല. ഞാനും ബിജുവേട്ടനും തമ്മിൽ ഇഷ്ടത്തിലാണ് എന്ന് രീതിയിൽ ഞങ്ങൾ അഭിമുഖം കൊടുക്കുന്നതായി വാർത്തകൾ വന്നു ഇത് എങ്ങനെ വന്നതാണ് എന്ന് അറിയില്ല. അതുകൊണ്ട് ഞങ്ങൾക്ക് പരസ്പരം സെറ്റിൽവെച്ച് സംസാരിക്കാൻ തന്നെ മടിയായെന്ന് സംയുക്ത വ്യക്തമാക്കി. ഞങ്ങൾ വളരെ കോൺഷ്യസ് ആയിരുന്നു സെറ്റിൽ വെറുതെ പോലും ഒന്ന് നോക്കില്ല കാരണം എല്ലാവരും നമ്മളെ ശ്രദ്ധിക്കുന്നു എന്നുള്ള ഒരു തോന്നലാണ്. അതുകൊണ്ട് ശരിക്കും പ്രണയിച്ചിട്ടില്ല എന്ന് പറയുന്നതാണ് സത്യം.
ശരിക്കും കല്യാണത്തിന് മുൻപ് ഞങ്ങൾ വഴക്ക് കൂടിയത് പോലെ പ്രേമിക്കുന്ന ഒരു മനുഷ്യനും വഴക്ക് കൂടിയിട്ടുണ്ടാവില്ല. ഞാൻ ആദ്യം ബിജുവേട്ടന്റെ നെഗറ്റീവ് പോയിന്റുകളാണ് കണ്ടുപിടിച്ചത് അതിനുശേഷം ആണ് പോസിറ്റീവ് മനസ്സിലാക്കിയത്. അത് വിവാഹത്തിന് ശേഷമായിരുന്നുവെന്നും സംയുക്ത കൂട്ടിച്ചേർത്തു.

