ആശുപത്രി വാസത്തിനുശേഷം വീട്ടിൽ തിരിച്ചെത്തി അമൃത സുരേഷ്; പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ച് താരം

ഏതാനും ദിവസങ്ങൾ നീണ്ട ആശുപത്രി വാസത്തിനുശേഷം വീട്ടിൽ തിരിച്ചെത്തി ഗായിക അമൃത സുരേഷ്. വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അമൃത സുരേഷിന്റെ ചിത്രങ്ങൾ പുറത്തുവന്നു. നെഞ്ചിന്റെ ഒരു ഭാഗത്തായി ബാൻഡേജ് ഒട്ടിച്ചു വച്ചിരിക്കുന്ന അമൃത സുരേഷിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. എന്താണ് അമൃതയുടെ ആരോഗ്യപ്രശ്നം എന്ന കാര്യത്തിൽ കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല.

ആശുപത്രിയിലായിരുന്ന സമയത്ത് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും തനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തവർക്ക് അമൃത നന്ദി പറഞ്ഞു. മൈ ഗേൾസ് ഈസ് ബാക്ക് ഹോം എന്നെഴുതിയ ഒരു സുഹൃത്തിന്റെ പോസ്റ്റ് ഷെയർ ചെയ്തു കൊണ്ടായിരുന്നു അമൃതയുടെ പ്രതികരണം.

മുൻ ഭർത്താവും നടനുമായ ബാലയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടയാണ് അമൃത സുരേഷ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ആകുന്നത്. ഇതിനിടെ അമൃതയുടെ സഹോദരി അഭിരാമി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു കുറിപ്പും ശ്രദ്ധ നേടിയിരുന്നു. തന്റെ ചേച്ചിയെ ഇനിയും നോവിക്കരുതെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിരാമിയുടെ കുറിപ്പ്.