സിനിമ മേഖലയിലേക്ക് ചുവടുവെച്ച് താരദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും മകൾ ദിയ. എന്നാൽ, അച്ഛനെയും അമ്മയെയും പോലെ അഭിനയത്തിലല്ല ദിയ തന്റെ കഴിവ് തെളിയിച്ചത്. ലീഡിങ് ലൈറ്റ്’ എന്ന പേരിൽ ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുകയാണ് ദിയ.
മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ബെസ്റ്റ് സ്റ്റുഡന്റ് ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരവും ദിയ കരസ്ഥമാക്കി. എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയ്ക്ക് പിന്നിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് അർത്ഥവത്തായി സംസാരിക്കുന്ന ഈ ഡോക്യുമെന്ററി നിർമിച്ചതിൽ നിന്നെ കുറിച്ചോർത്ത് താൻ അഭിമാനിക്കുന്നുവെന്ന് ജ്യോതിക പറഞ്ഞു.
നിന്റെ അച്ഛനാതിൽ താൻ അഭിമാനിക്കുന്നുവെന്നും ഈ പാത നിന്നെ അടുത്തതായി എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് കാണാൻ താൻ കാത്തിരിക്കുന്നുവെന്ന് സൂര്യ സോഷ്യൽമീഡിയയിൽ കുറിച്ചു. മുംബൈയിലെ അസെൻഡ് ഇന്റർനാഷണൽ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ദിയ.

