ഒട്ടേറെ ആരാധകരുള്ള താരജോഡിയാണ് സ്വാസിക വിജയിയും പ്രേം ജേക്കബും. സ്വാസികയുടെ സിനിമകളെ കുറിച്ച് പ്രേം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. സ്വാസികയുടെ പുതിയ സിനിമ ലബ്ബർ പന്ത് വീണ്ടും വീണ്ടും കാണാൻ തോന്നുന്നുണ്ടെന്ന് പ്രേം പറഞ്ഞു. സിനിമ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കാണാൻ മാത്രം കണ്ടെന്റുള്ള സിനിമയാണതെന്നും പ്രേം വ്യക്തമാക്കി. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രേമിന്റെ പരാമർശം. ഇന്റിമേറ്റ് സീനിന്റെ ആവശ്യകതയുള്ള കഥാപാത്രങ്ങൾ താൻ ചെയ്യുന്നതിൽ പ്രേമിന് എതിർപ്പില്ലെന്ന് സ്വാസിക ഇന്റർവ്യൂവിൽ വെളിപ്പെടുത്തി.
വിവാഹം കഴിഞ്ഞതിനാൽ ഇനി ചതുരം പോലുള്ള സിനിമകളിൽ അഭിനയിക്കില്ലെന്ന് തീരുമാനമെടുത്തിട്ടില്ല. ഇന്റിമേറ്റ് സീനിന്റെ ആവശ്യകതയുള്ള കഥാപാത്രങ്ങൾ വരികയാണെങ്കിൽ ചെയ്യുകയെന്നതേയുള്ളു. ആവശ്യമില്ലതെ അത്തരം സീനുകൾ കുത്തി കയറ്റുന്ന സിനിമകൾ ചെയ്യില്ല. ഇന്റിമേറ്റ് സീനിന്റെ ആവശ്യകതയുള്ള ഒരു സിനിമ ചെയ്യാൻ അവസരം വന്നപ്പോൾ അതേ കുറിച്ച് പ്രേമിനോട് സംസാരിച്ചപ്പോൾ ചെയ്തോളുവെന്നാണ് പറഞ്ഞത്. തനിക്കും നാളെ അങ്ങനൊരു കഥാപാത്രം വന്നാൽ ചെയ്യണ്ടേ, അതുകൊണ്ട് നീ പോയി ചെയ്യൂവെന്നാണ് പ്രേം പറഞ്ഞതെന്ന് സ്വാസിക പറഞ്ഞു.
പ്രൊഫഷന്റെ ഭാഗമായി ചെയ്യുന്നതല്ലേ. അതിനെ അത്തരത്തിലെ കാണുന്നുള്ളുവെന്ന് പ്രേമും വ്യക്തമാക്കി.

