വണ്ണം കുറച്ച് സുന്ദരിയായി കാവ്യ; സർജറി ചെയ്തോയെന്ന് കമന്റ്; ചുട്ട മറുപടിയുമായി ആരാധകർ

എക്കാലത്തും പ്രേക്ഷകരുടെ മനംകവർന്ന താരമാണ് കാവ്യാ മാധവൻ. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും താരത്തിന്റെ ആരാധകവൃന്ദത്തിന് കുറവൊന്നുമില്ല. കാവ്യയുടെ സൗന്ദര്യത്തെ കുറിച്ച് സംസാരിക്കാത്തവർ അധികമുണ്ടാകില്ല. വിവാഹ ശേഷം അമ്മയായപ്പോൾ താരം വണ്ണം വെച്ചിരുന്നു. എന്നാൽ, താരത്തിന്റെ ഇപ്പോഴത്തെ ട്രാൻസ്‌ഫോമേഷൻ ആണ് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. വണ്ണമൊക്കെ കുറച്ച് സുന്ദരിയായ കാവ്യയെയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.

സ്വന്തം വസ്ത്ര ബ്രാൻഡായ ലക്ഷ്യയുടെ പ്രമോഷന് വേണ്ടി മോഡലായി നിൽക്കുന്ന കാവ്യയുടെ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. കാവ്യ ലൈപ്പോസക്ഷൻ ചെയ്തുവെന്ന രീതിയിൽ ചിലർ കമന്റ് ചെയ്യുന്നുണ്ട്. അല്ലെങ്കിൽ ഇങ്ങനെ ഒരു മാറ്റം വരുമോ എന്നാണ് ചിലരുടെ ചോദ്യം. എന്നാൽ, ഇത്തരക്കാർക്ക് കാവ്യയുടെ ആരാധകർ ചുട്ട മറുപടി തന്നെയാണ് നൽകുന്നത്.

ഈ മാറ്റം പെട്ടെന്നാണെന്ന് ആരുപറഞ്ഞുവെന്നും മൊത്തം 6 വർഷം എടുത്താണ് കാവ്യ ഈ ചേഞ്ച് നടത്തിയതെന്നും ആരാധകർ ഈ കമന്റുകൾക്ക് മറുപടി നൽകുന്നു.