ഒരു കാലത്ത് മലയാള സിനിമയുടെ നിറസാന്നിദ്ധ്യമായിരുന്ന നടിയാണ് ശാലിനി. അനിയത്തിപ്രാവ്, നക്ഷത്രത്താരാട്ട്, നിറം, പ്രേം പൂജാരി, സുന്ദര കില്ലാടി തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവർന്ന നടി. ശാലിനിക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്ന നടി ചാന്ദ്നി സാജുവിന്റെ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
ഒരു വെള്ള അംബാസിഡറിലാണ് ശാലിനി വരിക. ശാലിനി മാമാട്ടിക്കുട്ടിയമ്മയിലൊക്കെ അഭിനയിച്ച് ഹിറ്റായ ശേഷം വാങ്ങിയ കാറാണ്. ആ കാറിൽ തന്നെയാണ് അനിയത്തിപ്രാവിന്റെ സെറ്റിൽ വെന്നത്. അത്രയും വർഷം പഴക്കമുള്ള അംബാസിഡറായിരുന്നു. ശാലിനിയുടെ അച്ഛൻ ബാബു അങ്കിൾ അത് പറയുമായിരുന്നു. ശാലിനി കാറിൽ വന്നിറിങ്ങുമ്പോൾ അതേ ഹൈറ്റിലുള്ള മൂന്ന് നാല് പേർ കൂടി ഒപ്പമിറങ്ങും. ടച്ചപ്പും ഹെയർ സ്റ്റൈലിസ്റ്റുമെല്ലാമാണ്. എല്ലാവരും ആണുങ്ങളാണ്. വൈറ്റ് ആന്റ് വൈറ്റൊക്കെയിട്ട് പോക്കറ്റിൽ ടെലി കോംമ്പൊക്കെയുണ്ടാകും. നമുക്ക് ഒരു അത്ഭുതമായിരുന്നു അതൊക്കെ.
ശാലിനി സെറ്റിൽ എല്ലാവരോടും നല്ല കമ്പനിയായിരുന്നു. അന്ന് ശാലിനി ശരിക്കും നമുക്കെല്ലാം ഒരു അത്ഭുതമായിരുന്നുവെന്നും ചാന്ദ്‌നി പറയുന്നു.

