ബോളിവുഡ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി മല്ലിക ഷെരാവത്ത്. ബോളിവുഡിലെ പല ഹീറോകളും തന്നെ രാത്രി മുറിയിലേക്ക് വിളിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. സിനിമയിൽ സാഹസികമായ പല റോളുകളും കൈകാര്യം ചെയ്തിട്ടുള്ളതിനാൽ ഓഫ് സ്ക്രീനിലും താൻ വിട്ടുവീഴ്ചകൾ ചെയ്യുന്ന അത്തരമൊരു ആളാണെന്ന് കരുതിയാണ് പല താരങ്ങളും ഇങ്ങനെ പെരുമാറിയതെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു വീഡിയോയിലാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്.
നടന്മാരുടെ ഇത്തരം ആവശ്യങ്ങൾക്ക് താൻ വിസമ്മതിച്ചു. മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്ന ആളല്ലെന്ന് അവരോട് വ്യക്തമാക്കി. നടന്മാരുടെ ആവശ്യങ്ങളോട് മുഖംതിരിച്ചതിനാൽ സിനിമാമേഖലയിൽ താൻ മാറ്റിനിർത്തിപ്പെട്ടു. സ്ക്രീനിൽ ബോൾഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഞാൻ ഇത്തരം വിട്ടുവീഴ്ചകൾക്ക് തയ്യാറാകുമെന്നായിരുന്നു അവരുടെ ധാരണ. എന്നാൽ, താൻ അങ്ങനെയല്ലെന്ന് മല്ലിക വ്യക്തമാക്കി.
മല്ലിക ഷെരാവത്തിന്റെ ഈ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

