പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക മോഹൻ. ചുരുങ്ങിയ കാലയളവു കൊണ്ട് മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിൽ വേഷമിടാൻ മാളവികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തങ്കലാൻ ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്യാനുള്ള അവസരം മാളവികയ്ക്ക് ലഭിച്ചു.
ഇപ്പോൾ തന്നെ കൂട്ടുകാർ വിളിക്കുന്ന വിളിപ്പേരിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മാളവിക. ഫീമെയിൽ ബ്രൂസിലി എന്നാണ് ഇപ്പോൾ തന്നെ കൂട്ടുകാർ വിളിക്കുന്നത്. അതിന്റെ കാരണത്തെക്കുറിച്ചും താരം വിശദീകരിക്കുന്നു. തങ്കലാൻ, യുധ്ര തുടങ്ങിയ സിനിമകളിൽ ആക്ഷൻ സീക്കൻസുകൾ ചെയ്തിരുന്നതിനാൽ ആണ് കൂട്ടുകാർ അത്തരമൊരു വിളിപ്പേര് നൽകിയത്.
തങ്കലാനിൽ കുറെ ആക്ഷൻ സ്വീക്കൻസുകൾ ഉണ്ടെന്നും അതിനുവേണ്ടി ജിംനാസ്റ്റിക്കും സ്റ്റിക്ക് ഫൈറ്റിംഗും ഒക്കെ പഠിക്കേണ്ടിയിരുന്നുവെന്നും മാളവിക പറയുന്നു. അത്രത്തോളം തയ്യാറെടുപ്പുകൾ ആ കഥാപാത്രത്തിന് വേണ്ടിയിരുന്നു. തങ്കലാനിലെ കഥാപാത്രം ഒരു ഗോത്ര ദേവതയാണ്. എന്നാൽ യുധ്രയിലെ കഥാപാത്രം ഒരു സിറ്റി ഗേൾ ആണെന്നും മാളവിക കൂട്ടിച്ചേർത്തു.

