നടി എന്ന നിലയിൽ മേതിൽ ദേവികയുടെ പ്രകടനം മികച്ചത്; ‘കഥ ഇന്നുവരെ’ എന്ന ചിത്രം തിയേറ്ററിലെത്തി കണ്ട് മുകേഷ്

തിരുവനന്തപുരം: നർത്തകി മേതിൽ ദേവിക ആദ്യമായി അഭിനയിച്ച ‘കഥ ഇന്നുവരെ’ എന്ന ചിത്രം തിയേറ്ററിലെത്തി കണ്ട് നടനും എംഎൽഎയുമായ മുകേഷ്. നടി എന്ന നിലയിൽ മേതിൽ ദേവികയുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് മുകേഷ് പറഞ്ഞു.

പ്രതീക്ഷിക്കാത്ത വലിയൊരു ട്വിസ്റ്റുള്ള സിനിമയാണിത്. ആദ്യം മുതൽ തന്നെ ആസ്വദിച്ച് കാണാൻ കഴിയും. എല്ലാവരുടെയും കഥാപാത്രങ്ങൾ ഗംഭീരമായിട്ടുണ്ട്. നായിക തന്റെ ഭാര്യയാണ്, അതുകൊണ്ടല്ലേ താൻ ഫസ്റ്റ് ഡേ കാണാൻ വന്നതെന്ന് മുകേഷ് വ്യക്തമാക്കി.

സെപ്തംബർ 20 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. വിഷ്ണു മോഹൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഫീൽഗുഡ് വിഭാഗത്തിൽ ഉൾപ്പെട്ട സിനിമയാണ് കഥ ഇതുവരെ. ബിജു മേനോൻ, അനു മോഹൻ, നിഖില വിമൽ, സിദ്ദിഖ്, ഹക്കീം ഷാജഹാൻ, അനുശ്രീ, കോട്ടയം രമേശ്, രജ്ഞി പണിക്കർ, സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.