മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു; അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും വിവാഹിതരായി

നടി അദിതി റാവു ഹൈദരിയും നടൻ സിദ്ധാർത്ഥും വിവാഹിതരായി. വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമിൽ പങ്കുവെച്ചു.

‘നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു. നിത്യമായ സ്‌നേഹത്തിലേക്കും വെളിച്ചത്തിലേക്കും മാജിക്കിലേക്കുമെന്ന്’ അദിതി സാമൂഹ്യ മാദ്ധ്യമത്തിൽ കുറിച്ചു. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചിരിക്കുന്നത്.

അദിതിയും സിദ്ധാർത്ഥും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. 2006ൽ പ്രജാപതി എന്ന മമ്മൂട്ടി സിനിമയിലൂടെയാണ് അദിതി വെള്ളിത്തിരയിൽ എത്തുന്നത്. ശേഷം ശൃംഗരം എന്ന സിനിമയിലും അഭിനയിച്ചു. സൂഫിയും സുജാതയും എന്നതായിരുന്നു അദിതി അഭിനയിച്ച അവസാന മലയാള ചലച്ചിത്രം.