ഹേമ കമ്മിറ്റിക്ക് സമാനമായ കമ്മിറ്റികൾ മറ്റ് സിനിമാ മേഖലയിലും ആരംഭിക്കണം; സാമന്ത

ഹൈദരാബാദ്: ഹേമ കമ്മിറ്റിയെ അഭിനന്ദിച്ച് നടി സാമന്ത റൂത്ത് പ്രഭു. ടോളിവുഡ് സിനിമാ മേഖലയിൽ സ്ത്രീകൾ നേരിട്ട അതിക്രമങ്ങൾ വെളിപ്പെടുത്തണമെന്നും തെലങ്കാനയിലെ ഡബ്ല്യുസിസിയെ പ്രതിനിധീകരിച്ച് സമാന്ത പറഞ്ഞു. മലയാള സിനിമാ മേഖലയിൽ സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾ തുറന്നുക്കാട്ടുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുകൊണ്ടുവരാൻ പ്രയത്നിച്ച സ്ത്രീകൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് സാമന്ത അറിയിച്ചു.

തെലുങ്ക് സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിക്കുന്നതിനായി 2019ൽ വോയിസ് ഓഫ് വുമൻ എന്ന പേരിൽ ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നു. എന്നാൽ സ്ത്രീകളുടെ പ്രശ്നങ്ങൾ കൂടുതൽ ഗൗരവമായി കാണേണ്ടതുണ്ട്. ഹേമ കമ്മിറ്റിക്ക് സമാനമായ കമ്മിറ്റികൾ മറ്റ് സിനിമാ മേഖലയിലും ആരംഭിക്കണമെന്നും സാമന്ത കൂട്ടിച്ചേർത്തു.