54 -ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ പൃഥ്വിരാജ്, പുരസ്കാര ജേതാക്കളെ അറിയാം

തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌ക്കാര പ്രഖ്യാപനം നടത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഒരുമാസം നീണ്ടുനിന്ന സ്‌ക്രീനിംഗിനൊടുവിലാണ് സുധീർ മിശ്ര അദ്ധ്യക്ഷനായ ജൂറി പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു.

2023ലെ ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത് 160 ചിത്രങ്ങളായിരുന്നു സമർപ്പിക്കപ്പെട്ടത്ു. ഇതിൽ നിന്ന് 38 സിനിമകൾ ഷോർട്ട് ലിസ്റ്റ് ചെയ്തു. അന്തിമ പട്ടികയിലെ 28 ചിത്രങ്ങളും നവാഗത സംവിധായകരുടേതായിരുന്നു എന്നത് പ്രശംസനീയമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

മികച്ച ചിത്രം: കാതൽ (സംവിധാനം ജിയോ ബേബി)
മികച്ച രണ്ടാമത്തെ ചിത്രം: ഇരട്ട (സംവിധാനം രോഹിത്)
മികച്ച സംവിധായകൻ: ബ്ലസ്സി (ആടുജീവിതം)
മികച്ച നടൻ: പൃഥ്വിരാജ് (ആടുജീവിതം)
മികച്ച നടി: ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്)
മികച്ച സ്വഭാവ നടൻ: വിജയരാഘവൻ (പൂക്കാലം)
മികച്ച സ്വഭാവ നടി: ശ്രീഷ്മ ചന്ദ്രൻ (പൊമ്പിളൈ ഒരുമൈ)
മികച്ച ബാലതാരം (ആൺ): അവ്യുക്ത് മേനോൻ (പാച്ചുവും അത്ഭുതവിളക്കും)
മിരച്ച ബാലതാരം (പെൺ): തെന്നൽ അഭിലാഷ് (ശേഷം മൈക്കിൽ ഫാത്തിമ)
മികച്ച കഥാകൃത്ത്: ആദർശ് സുകുമാരൻ (കാതൽ)
മികച്ച ഛായാഗ്രാഹണം: സുനിൽ കെ എസ് (ആടുജീവിതം)
മികച്ച തിരക്കഥാകൃത്ത്: രോഹിത് (ഇരട്ട)
മികച്ച അവലംബിത തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡ് ആടുജീവിതത്തിലൂടെ ബ്ലസ്സിക്ക്.
മികച്ച ഗാനരചയിതാവ്: ഹരീഷ് മോഹൻ (ചാവേർ)
സംഗീത സംവിധാനം: ജസ്റ്റിൻ വർഗീസ് (ചാവേർ)
മികച്ച സംഗീത സംവിധായകൻ (പാശ്ചാത്തല സംഗീതം): മാത്യൂസ് പുളിക്കൽ (കാതൽ)
മികച്ച പിന്നണി ഗായകൻ: വിദ്യാധരൻ മാസ്റ്റർ
മികച്ച ശബ്ദരൂപ കൽപന : ജയദേവൻ, അനിൽ രാധാകൃഷ്ണൻ (ഉള്ളൊഴുക്ക്)
മികച്ച ശബ്ദമിശ്രണം : റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)
മികച്ച മേക്കപ്പ് : രഞ്ജിത്ത് അമ്പാടി (ആടുജീവിതം)
മികച്ച കലാസംവിധാനം: മോഹൻദാസ് (2018)
മികച്ച സിങ്ക് സൗണ്ട്: ഷമീർ അഹമ്മദ് ( ഒ ബേബി)
മികച്ച പ്രൊസസ്സിംഗ് ലാബ്, കളറിസ്റ്റ്: വൈശാഖ് ശിവ ഗണേഷ് ന്യൂബ് സിറസ്
മികച്ച ഡബ്ബിംഗ് ആർടിസ്റ്റ് (ആൺ): റോഷൻ മാത്യു( ഉള്ളൊഴുക്ക്, വാലാട്ടി)
മികച്ച ഡബ്ബിംഗ് ആർടിസ്റ്റ് (പെൺ): സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)
മികച്ച നൃത്ത സംവിധാനം: ജിഷ്ണു (സുലേഖ മൻസിൽ)
മികച്ച വിഷ്വൽ എഫക്ട്‌സ്: ആൻഡ്രൂ ഡിക്രൂസ്, വൈശാഖ് ബാബു (2018)
സ്ത്രീ ട്രാൻസ് ജെൻഡർ വിഭാഗത്തിനുള്ള പ്രത്യേക പുരസ്‌കാരം: ശാലിനി ഉഷാദേവി (എന്നെന്നും)
വസ്ത്രാലങ്കാരം : ഫെബിന (ഓ ബേബി)
കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം: ആടുജീവിതം (സംവിധാനം ബ്ലെസ്സി)
മികച്ച നവാഗത സംവിധായകൻ : ഫാസിൽ റസാഖ് (തടവ്)
മികച്ച സിനിമയ്ക്കുള്ള ജൂറി പുരസ്‌കാരം ഗഗനചാരിക്കാണ്.
മികച്ച നടനുള്ള ജൂറി പരാമർശം: കൃഷ്ണൻ (ജൈവം), ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് (കാതൽ)
ചലച്ചിത്ര ഗ്രന്ഥം- മഴവിൽക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)
മികച്ച ചലച്ചിത്ര ലേഖനം: ഡോ. രാജേഷ് എംആര്(ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകൾ)
മികച്ച പുസ്തകം ജൂറി പരാമർശം: പി പ്രേമചന്ദ്രൻ, കാമനകളുടെ സാംസ്‌കാരിക സന്ദർഭങ്ങൾ
മികച്ച ലേഖനം ജൂറി പരാമർശം: ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തിൽ ചരിത്രവും രാഷ്ട്രീയവും ആനൂപ് കെആർ.