ഊട്ടി: നടൻ സൂര്യയ്ക്ക് പരിക്ക്. സിനിമാ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സൂര്യ 44ന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഊട്ടിയിൽ നടന്ന ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെ സൂര്യയ്ക്ക് പരിക്കേറ്റത്.
സൂര്യയ്ക്ക് ചെറിയ പരിക്കാണ് പറ്റിയതെന്നും ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും 2 ഡി എന്റർടെയ്ൻമെന്റ് സിഇഒ രാജശേഖർ പാണ്ഡ്യൻ വ്യക്തമാക്കി. ഊട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം കുറച്ചു ദിവസത്തെ വിശ്രമമെടുക്കാൻ താരത്തോട് നിർദേശിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
സൂര്യ-ജ്യോതികയുടെ 2ഡി എന്റർടെയ്ൻമെന്റും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന് ചിത്രമാണ് സൂര്യ 44. സിനിയമയുടെ രണ്ടാം ഷെഡ്യൂളാണ് ഊട്ടിയിൽ പുരോഗമിക്കുന്നത്. ‘ലവ് ലാഫ്റ്റർ വാർ’ എന്നാണ് സൂര്യ 44ന്റെ ടാഗ് ലൈൻ.

