കൂടുതൽ കരുത്തന്മാരായ വില്ലന്മാരെയാണ് ഏറെ ഇഷ്ടം; എസ് എസ് രാജമൗലി

തനിക്ക് കൂടുതൽ കരുത്തന്മാരായ വില്ലന്മാരെയാണ് ഏറെ ഇഷ്ടമെന്ന് സംവിധായകൻ എസ് എസ് രാജമൗലി. തനിക്ക് വളരെ ശക്തരായ വില്ലന്മാരെയാണ് ഇഷ്ടം. രാവണന്റെ കഥാപാത്രം തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. നായകന് പരാജയപ്പെടുത്താൻ വളരെ ബുദ്ധിമുട്ടുള്ള ഒരാളായിരിക്കണം വില്ലനെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മളെല്ലാം ചെറുപ്പത്തിൽ, പാണ്ഡവർ നല്ലവരാണെന്നും കൗരവർ മോശക്കാരാണെന്നും പുസ്തകങ്ങളിൽ വായിച്ചിരുന്നു. അതുപോലെ, രാവണനെ പറ്റിയും വായിച്ചു. തനിക്ക് ഇഷ്ടം രാവണനെ പോലെ ഏറ്റവും ശക്തരായ വില്ലന്മാരെയാണെന്നും രാജമൗലി കൂട്ടിച്ചേർത്തു.