അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയ രംഗത്തേക്ക് കടക്കുന്നു. നാടകരംഗത്തേക്കാണ് രേണു എത്തുന്നത്. കൊച്ചിൻ സംഗമിത്രയുടെ ‘ഇരട്ടനഗരം’ എന്ന നാടകത്തിലാണ് രേണു അഭിനയിക്കുന്നത്. കോളജ് വിദ്യാർഥിനിയായാണ് രേണു നായകത്തിൽ വേഷമിടുന്നത്. അടുത്തയാഴ്ച നാടക റിഹേഴ്‌സൽ ആരംഭിക്കും.
നേരത്തെ രേണു ഒരു ആൽബത്തിൽ വേഷമിട്ടിട്ടുണ്ട്. അഭിനയവും നൃത്തവുമെല്ലാം രേണുവിന് ഏറെ ഇഷ്ടമാണ്. 2023 ജൂൺ അഞ്ചിനാണ് മലയാളക്കരയെ ഞെട്ടിച്ചു കൊണ്ട് കൊല്ലം സുധിയുടെ മരണവാർത്ത പുറത്തു വന്നത്. തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ സുധി മരിച്ചത്. ഒരു ചാനൽ പ്രോഗ്രാം കഴിഞ്ഞ് തിരികെ മടങ്ങവെയാണ് അപകടം ഉണ്ടായത്.
സുധിയുടെ വിയോഗത്തിന്റെ നടുക്കത്തിൽ നിന്നും പതിയെ കരകയറുകയാണ് രേണുവും കുടുംബവും. തന്റെ മക്കളെ നന്നായി വളർത്താനും അവർക്കു വേണ്ടി ജീവിക്കാനുമുള്ള ശ്രമത്തിലാണ് രേണുവിപ്പോൾ.

