പ്രേക്ഷരുടെ പ്രിയ താരമാണ് ദേവിക നമ്പ്യാർ. താരത്തിന്റെ കുടുംബ വിശേഷങ്ങളെല്ലാം ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. ഗായകനായ വിജയ് മാധവിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. രണ്ടു വർഷങ്ങൾക്ക് മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ആത്മജ എന്ന് പേരിട്ടിരിക്കുന്ന ഒരു ആൺകുഞ്ഞും ഇവർക്കുണ്ട്. ദേവികയുടെ പുതിയ വിശേഷമാണ് ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
ദേവിക വീണ്ടും അമ്മയാകാനൊരുങ്ങുകയാണ്. ദേവിക രണ്ടാമതും ഗർഭിണിയാണെന്നും ഇപ്പോൾ ഒരു മാസം ആകുന്നതേയുള്ളുവെന്നും വിജയ് പറഞ്ഞു. ഇനിയിപ്പോൾ ഡെയ്ലി വ്ളോഗ് ഒന്നും കാണാൻ സാധ്യതയില്ലെന്ന് വിജയ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തന്റെ പിറന്നാളായിരുന്നു. മുപ്പത്തിയേഴ് വയസായി. ഈ കാലയളവിനുള്ളിലെ ഏറ്റവും മികച്ച ബെർത്ത് ഡേ ഗിഫ്റ്റാണിത്. ഇതിനെക്കാളും വലിയ എന്ത് സമ്മാനമാണ് കിട്ടുക. ഇതൊരിക്കലും മറക്കാൻ പറ്റില്ല. എല്ലാം ഈശ്വരന്റെ അനുഗ്രഹങ്ങളാണ്. നമുക്കൊന്നും ചെയ്യാൻ പറ്റില്ല. ദൈവം തരുന്നതിനെ സ്വീകരിക്കുന്നു. എല്ലാവർക്കും എന്തെങ്കിലുമൊക്കെ ഈശ്വരൻ കരുതി വെച്ചിട്ടുണ്ടാവും. അതിനെ ചേർത്ത് പിടിക്കുക. നമ്മൾ കരുതിയതൊക്കെ നന്നാവണമെന്ന് നിർബന്ധമില്ല. ദൈവം കരുതിയത് നല്ലതായിരിക്കുമെന്നും വിജയ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ കൂട്ടിച്ചേർത്തു.