നടി പ്രിയങ്ക ചോപ്രയുടെ കഴുത്തിന് പരിക്ക്; ചിത്രങ്ങൾ പങ്കുവെച്ച് താരം

നടി പ്രിയങ്ക ചോപ്രയുടെ കഴുത്തിന് പരിക്ക്. സിനിമയിൽ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ദ ബ്ലഫ് എന്ന ചിത്രത്തിലെ സംഘട്ടന രംഗത്തിനിടെയാണ് സംഭവം. പരിക്കേറ്റതിന്റെ ചിത്രങ്ങൾ പ്രിയങ്ക സാമൂഹ്യ മാദ്ധ്യമത്തിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. ജോലിക്കിടയിലെ അപകടങ്ങൾ’ എന്ന കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ ആണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ദ ബ്ലഫ് എന്ന ചിത്രത്തിൽ ഒരു കടൽ കൊള്ളക്കാരിയുടെ വേഷമാണ് പ്രിയങ്ക അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. . തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി കഥാപാത്രം നടത്തുന്ന ശ്രമങ്ങളാണ് സിനിമ പറയുന്നതെന്നും റിപ്പോർട്ടുകളുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ കരീബിയൻ പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണിത്. ഫ്രാങ്ക് ഇ ഫ്ളവേഴ്സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.