കാത്തിരിപ്പിന് വിരാമം, വിസ്മയിപ്പിച്ച് മോഹൻലാൽ; കണപ്പയുടെ ടീസർ പുറത്ത്

സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന പാൻ ഇന്ത്യൻ ചിത്രം കണപ്പയുടെ ടീസർ പുറത്ത്. വിഷ്ണു മഞ്ചു ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മുകേഷ് കുമാർ സിങ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻലാൽ, കാജൽ അഗർവാൾ തുടങ്ങിയ താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രമാണിത്. 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൽ ശിവന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നത് അക്ഷയ് കുമാറാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിളായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.

24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സ്റ്റീഫൻ ദേവസി, മണിശർമ്മ എന്നിവർ ചേർന്നാണ്.