പ്രേക്ഷകരുടെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ഗർർർ. ചിത്രത്തിൽ ഒരു സിംഹവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിംഹം ഗ്രാഫിക്‌സ് ആണെന്ന് ആക്ഷേപം ഉന്നയിച്ചവർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ കുഞ്ചാക്കോ ബോബൻ. സിംഹത്തിന്റെ മാന്ത് തനിക്കു കിട്ടിയെന്നാണ് കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി. സിംഹത്തിന്റെ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിന്റെ വിഡിയോയും അദ്ദേഹം പങ്കുവെച്ചു.
സിംഹം ഗ്രാഫിക്‌സ് ആണത്രേ ഗ്രാഫിക്‌സ്. അതും മാന്ത് കിട്ടിയ തന്നോട് എന്നായിരുന്നു താരം വ്യക്തമാക്കിയത്. ഗർർർ ജൂൺ 18 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നുവെന്നും കുഞ്ചാക്കോ ബോബൻ അറിയിച്ചു.
മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ഒരാൾ ചാടുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. മദ്യപിച്ച് കയറിച്ചെല്ലുന്ന യുവാവ് ആയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. മോജോ എന്ന വിദേശ സിംഹമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്.