ഏറ്റവും സ്‌നേഹം നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു; പ്രിയതമയ്ക്ക് ജന്മദിനാശംസകളുമായി മോഹൻലാൽ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ മോഹൻലാൽ. അദ്ദേഹത്തോടുള്ള അതേയിഷ്ടം മോഹൻലാലിന്റെ കുടുംബത്തോടും മലയാളികൾക്കുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയും മക്കളായ പ്രണവും വിസ്മയയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സുചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. സുചിത്രയ്‌ക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രവും മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്.

ഈ ലോകത്തെ ഏറ്റവും സ്‌നേഹം നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നുവെന്ന് മോഹൻലാൽ കുറിച്ചു. അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മകൾ വിസ്മയയും ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചു. ഹാപ്പി ബർത്ത്‌ഡേ ബ്യൂട്ടിഫുൾ മമ്മ എന്നാണ് വിസ്മയ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. അമ്മയ്ക്കും പ്രണവിനുമൊപ്പമുള്ള ഒരു പഴയ ഫോട്ടോയും വിസ്മയ ഷെയർ ചെയ്തിട്ടുണ്ട്.

1988 ഏപ്രിലിൽ ആയിരുന്നു മോഹൻലാലും സുചിത്രയും വിവാഹിതരായത്. തമിഴിലെ പ്രശ്‌സത നിർമ്മാതാവ് ബാലാജി മോഹന്റെ മകളാണ് സുചിത്ര.