മതത്തിന്റെ പേരിലുള്ള കെട്ടിടങ്ങൾ നിർമിക്കാൻ സംഭാവന നൽകില്ലെന്ന് ബോളിവുഡ് നടി വിദ്യാ ബാലൻ. കുട്ടികളുടെ പഠനത്തിനും ആരോഗ്യ സംരക്ഷണത്തിനും സംഭാവന നൽകാൻ തയ്യാറാണെന്ന് നടി വ്യക്തമാക്കി.
ഒരു മതപരമായ സംഘടന കെട്ടിപ്പടുക്കാൻ ഫണ്ട് ആവശ്യപ്പെടുന്ന ആളുകൾക്ക് താൻ ഒരിക്കലും സംഭാവന നൽകില്ല. ആരോഗ്യ സംരക്ഷണം, ശുചിത്വം, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടുന്ന മേഖലകൾക്ക് തന്റെ സംഭാവന താൻ നൽകുമെന്ന് വിദ്യാ ബാലൻ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിദ്യാ ബാലൻ ഇക്കാര്യം അറിയിച്ചത്.
നമ്മൾ തീർച്ചയായും കൂടുതൽ ധ്രുവീകരിക്കപ്പെട്ടവരാണെന്ന് തനിക്ക് തോന്നുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് മുമ്പ് മതപരമായ ഒരു ഐഡന്റിറ്റി ഇല്ലായിരുന്നു, പക്ഷേ ഇപ്പോൾ എന്തുകൊണ്ടെന്ന് തനിക്കറിയില്ല. മതം ഒരു ഐഡന്റിറ്റി ആയി മാറുന്നുവെന്നും വിദ്യാ ബാലൻ അഭിപ്രായപ്പെട്ടു.

