സിനിമാ നിർമ്മാണ രംഗത്തേക്ക് ചുവടുവെയ്ക്കാൻ നടൻ സുരാജ് വെഞ്ഞാറമൂട്. നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്‌സിനോടൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നു നിർമ്മിക്കുന്ന ‘പ്രൊഡക്ഷൻ നമ്പർ 31’ ന്റെ പൂജ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ നടന്നു. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
ആമിർ പള്ളിക്കൽ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിൽ നായക വേഷത്തിത്തിലെത്തുന്നത്. ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം, പ്രശാന്ത് അലക്സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, ദിൽന തുടങ്ങിയവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ജസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ. സന്തോഷ് കൃഷ്ണൻ, ആണ് ലൈൻ പ്രൊഡ്യൂസർ. ഡിഓപി ഷാരോൺ ശ്രീനിവാസും മ്യൂസിക് അങ്കിത് മേനോനും നിർവ്വഹിക്കുന്നു. ശ്രീജിത്ത് സാരംഗ് ആണ് എഡിറ്റർ.

