രൺബീർ കപൂറും യഷും പ്രധാന വേഷത്തിലെത്തുന്ന ചിത്രം രാമായണത്തിന്റെ പ്രധാന അപ്‌ഡേറ്റ് പുറത്ത്. ചിത്രത്തിൽ രാമനായി യഷും രാവണനായി രൺബീറുമാണ് എത്തുന്നത്. ചിത്രത്തിൽ യഷിനായി വസ്ത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത് സ്വർണം കൊണ്ടാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
യഷിനായി നിർമ്മിച്ചിരിക്കുന്നത് സ്വർണം കൊണ്ടുള്ള വസ്ത്രങ്ങളാണ്. രാവണൻ ലങ്കയുടെ രാജാവായിരുന്നതിനാലും അക്കാലത്ത് അവിടം സുവർണ നഗരമായിരുന്നതു കൊണ്ടുമാണ് സ്വർണം തന്നെ ഉപയോഗിക്കാമെന്ന് തീരുമാനിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിൽ യഷ് ഉപയോഗിക്കുന്നതെല്ലാം സ്വർണത്തിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും ചിത്രത്തോടനുബന്ധിച്ച വൃത്തങ്ങൾ വിശദമാക്കുന്നു.
ഇന്ത്യയിൽ ഇതുവരെ നിർമ്മിക്കുന്നതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണമെന്ന് റിപ്പോർട്ട്. 100 മില്യൺ യുഎസ് ഡോളറാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതായത് ഏകദേശം 835 കോടി രൂപ. നിതീഷ് തിവാരിയാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. രാമായണം പരമ്പരയിൽ രാമനായി അഭിനയിച്ച അരുൺ ഗോവിലാണ് ചിത്രത്തിൽ ദശരഥനായെത്തുന്നത്. ബോബി ഡിയോളാണ് കുംഭകർണനായി എത്തുന്നത്. ലാറ ദത്ത കൈകേയിയായി വേഷമിടുന്നുണ്ട്.

