സിനിമ പ്രേക്ഷരുടെ ഇടയിൽ ഏറെ ശ്രദ്ധേയമായ ഒരു നടിയാണ് പാർവ്വതി തിരുവോത്ത്. സിനിമ രംഗത്തെ സ്ത്രീകൾക്ക് വേണ്ടി നിരന്തരം ശബ്‌ദിക്കുന്ന ഒരു വ്യക്തി കൂടിയാണ് പാർവ്വതി. തന്റെ ആശയങ്ങളും അഭിപ്രായങ്ങളും വളരെ വ്യക്തമായി തന്നെ പറയാനും പാർവ്വതി മടിക്കാറില്ല. ഇപ്പോഴിതാ തന്റെ ഫെമിനിസ്റ്റ് ജീവിതത്തെ കുറിച്ചും സ്കൂൾ ജീവിതത്തിലെ മോർഫിങ്ങിനെ കുറിച്ചും സംസാരിക്കുകയാണ് പാർവ്വതി.
ഒരു അഭിമുഖത്തിലാണ് ഇത് പറഞ്ഞത്. തന്റെ അച്ഛനും അമ്മയുംതാണ് കണ്ടതിൽ വച്ചിട്ടുള്ള ഏറ്റവും വലിയ തുല്യ പങ്കാളികളാണെന്നും താൻ കണ്ടതിൽ വച്ചിട്ട് ആദ്യ ഫെമിനിസ്റ്റ് പുരുഷൻ തന്റെ അച്ഛനെന്നാണെന്നും പാർവതി പറയുന്നു. ആക്ഷണബിളായ കാര്യങ്ങൾ വന്നപ്പോൾ താനും ഫെമിനിസ്റ്റാണെന്നു മനസ്സിലായി എന്ന് പാർവതി പറയുന്നു. അതുപോലെ താൻ സ്കൂളിൽ പടിച്ചപ്പോളാണ് ഒരു പയ്യൻ തന്റെ ചിത്രം പകർത്തി മോർഫ് ചെയ്ത് സ്കൂളിൽ പരത്തിയതെന്നും പാർവ്വതി പറഞ്ഞു. ഒരു കല്യാണ പെണ്ണിന്റെ ചിത്രത്തിലാണ് തന്റെ ഫോട്ടോ മാറ്റിയത്. ആ ഫോട്ടോ സ്കൂളിൽ ചർച്ച ആവുകയും സ്കൂളിൽ പ്രശ്നമാവുകയും ചെയ്തെന്നു പാർവ്വതി പറയുന്നു.

