കോയമ്പത്തൂരില്‍ നിന്നുള്ള മമ്മൂട്ടി ആരാധകനായി സൂരി എത്തുന്ന പുതിയ ചിത്രമാണ് വേലന്‍. നവാഗതനായ കെവിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്.ബിഗ് ബോസ് തമിഴ് സീസണ് 3 ഫെയിം മുഗന്‍ റാവുവിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്. സ്‌കൈ മാന്‍ഫിലിംസിന്റെ ബാനറില്‍ കലൈമകന്‍ മുബാറക് നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. പ്രഭു, തമ്പി രാമയ്യ, ഹരീഷ് പേരടി, ശ്രീ രഞ്ജനി, സുജാത എന്നിവരാണ് മറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മീനാക്ഷി നായികയാകുന്ന ചിത്രത്തില്‍ തിള്ളൈയാര്‍ പളനിസാമി എന്ന കഥാപാത്രത്തെയാണ് പ്രഭു അവതരിപ്പിക്കുന്നത്. പാലക്കാട്ടുകാരനായ ആനന്ദക്കുട്ടനെ തമ്പി രാമയ്യയും അവതരിപ്പിക്കുന്നു.
2021-05-17