സോഷ്യൽ പോലീസിങ് വിഭാഗത്തിൽ ഒഴിവ്; അപേക്ഷ നൽകാം

തിരുവനന്തപുരം: കേരള പോലീസ് സോഷ്യൽ പോലീസിങ് വിഭാഗത്തിൻറെ നേതൃത്വത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും പ്രവർത്തിക്കുന്ന ഡിജിറ്റൽ ഡി-അഡിക്ഷൻ സെൻററുകളിൽ സൈക്കോളജിസ്റ്റുമാരുടെ താത്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തരബിരുദവും എം.ഫില്ലും ആർ.സി.ഐ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. ഈ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ സൈക്കോളജിയിൽ ബിരുദാനന്തരബിരുദവും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരെയും പരിഗണിക്കും. രണ്ടു സ്ഥലത്തും ഒരു ഒഴിവു വീതമാണ് ഉള്ളത്. പ്രായം 2024 മാർച്ച് 31ന് 40 വയസ്സ് കഴിയരുത്. ശമ്പളം 36000രൂപ.

ബയോഡേറ്റയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം digitalsafetykerala@gmail.com എന്ന ഇ-മെയിൽവിലാസത്തിൽ ജൂലൈ 12നു വൈകിട്ട് 5 മണിക്കുമുൻപ് അപേക്ഷിക്കണം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. വിശദവിവരങ്ങൾ keralapolice.gov.in/page/notificationൽ ലഭിക്കും. ഫോൺ 9497 900 200.