റിസോഴ്‌സ് പേഴ്‌സൺമാരെ തെരഞ്ഞെടുക്കുന്നു

പത്തനംതിട്ട: വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള മിഷൻ വാത്സല്യ പദ്ധതിവഴി നടപ്പാക്കുന്ന ഒആർസി പദ്ധതിയുടെ 2024-2025 അധ്യയന വർഷത്തെ വിവിധ പരിശീലന പരിപാടികളിലേയ്ക്ക് റിസോഴ്‌സ് പേഴ്‌സൺമാരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയവും പരിശീലന മേഖലയിലെ പ്രവർത്തിപരിചയവും / ബിരുദവും കുട്ടികളുടെ മേഖലയിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും പരിശീലന മേഖലയിലെ പ്രവർത്തി പരിചയവും/ ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥികൾ.

ഹോണറേറിയം: കൈകാര്യംചെയ്യുന്ന സെഷനുകൾക്കനുസരിച്ച്. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും ജനന തീയതി, യോഗ്യത, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കണം. അപേക്ഷകർക്ക് 01.06.2024 ന് 40 വയസ് കവിയരുത്. അപേക്ഷകൾ ജില്ലാശിശു സംരക്ഷണ ഓഫീസർ, മൂന്നാം നില, മിനി സിവിൽസ്റ്റേഷൻ, ആറന്മുള, പത്തനംതിട്ട -689 533 എന്ന വിലാസത്തിൽ ജൂലൈ ഒന്നിന് വൈകുന്നേരം അഞ്ചിന് മുമ്പായി തപാൽ മുഖേന ലഭിക്കണം. ഫോൺ. 0468 2319998.