തിരുവനന്തപുരം: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 51400- 110300 ശമ്പള സ്‌കെയിലിലുള്ളവർക്കും അതിനു താഴെ 41300 – 87000 വരെ ശമ്പള സ്‌കെയിലിലുള്ളവർക്കും അപേക്ഷിക്കാം.
ചട്ടപ്രകാരമുള്ള അപേക്ഷകൾ ജൂൺ 20 ന് മുമ്പായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, എസ്.എൻ.പാർക്ക്, പൂത്തോൾ പി.ഒ, 680004 എന്ന വിലാസത്തിൽ ലഭിക്കണമെന്ന് ചീഫ് എക്‌സക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
അതേസമയം, തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ജൂൺ 22നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലസ്ടു/ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ്. പ്ലേസ്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ ആഗ്രിഹിക്കുന്ന ഉദ്യോഗാർഥികൾ ജൂൺ 21 ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പായി https://bit.ly/4ef4EV6 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുകയോ ഓഫീസ് പ്രവൃത്തി സമയത്ത് 0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.