കൊല്ലം: പുനലൂർ നെല്ലിപ്പള്ളി സർക്കാർ കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (ദിവസവേതന അടിസ്ഥാനത്തിൽ) ഗസ്റ്റ്-അസിസ്റ്റന്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തും. അംഗീകൃത സർവകലാശാലയുടെ ബികോം ബിരുദവും സർക്കാർ കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വിജയിച്ച ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസുമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ ഏഴ് രാവിലെ 10ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. ഫോൺ 0475-2229670.
അതേസമയം, എഴുകോൺ ടെക്നിക്കൽ ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് മലയാളം (പാർട്ട് ടൈം) തസ്തികയിലെ ഒഴിവിലേയ്ക്ക് താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ പി.എസ്.സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 10ന് രാവിലെ 11 ന് സ്ഥാപനമേധാവി മുമ്പാകെ ഹാജരാകണം. ഫോൺ:- 940006516, 9074827775.