തിരുവനന്തപുരം: ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള പരീക്ഷാർഥികൾ ജൂൺ 15നു മുമ്പായി വിജ്ഞാപനത്തിൽ നിഷ്‌കർഷിച്ചിട്ടുള്ള രീതിയിൽ ഫോട്ടോ റീഅപ്ലോഡ് ചെയ്യണം.
ജൂൺ 15ന് മുമ്പായി ഫോട്ടോ റീഅപ്ലോഡ് ചെയ്യാത്തവർക്ക് ഹാൾടിക്കറ്റ് ലഭിക്കില്ലെന്നു സെക്രട്ടറി അറിയിച്ചു.
അതേസമയം, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് 11.10.2023 ൽ വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നാദസ്വരം കം വാച്ചർ (കാറ്റഗറി നം. 04/2023), തകിൽ കം വാച്ചർ (കാറ്റഗറി നം. 05/2023) തസ്തികകളിലെ ഒഴിവുകൾ നികത്തുന്നത് സംബന്ധമായ വിശദാംശങ്ങൾ 30.04.2024 ലെ കൂട്ടിചേർക്കൽ വിജ്ഞാപന പ്രകാരം 1417/ആർ1/2023/കെ.ഡി.ആർ.ബി, 1419/ആർ1/2023/കെ.ഡി.ആർ.ബി നമ്പരുകളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദാംശങ്ങൾക്കായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.kdrb.kerala.gov.in) സന്ദർശിക്കുക.