തിരുവനന്തപുരം: തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ഒഴിവുള്ള തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
അസിസ്റ്റന്റ് പ്രൊഫസർ, ഫിസിക്സ് ജൂൺ 6ന് രാവിലെ 10ന്, അസിസ്റ്റന്റ് പ്രൊഫസർ, മാത്തമാറ്റിക്സ് ജൂൺ 6ന് രാവിലെ 11ന്, കമേഴ്ഷ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ ജൂൺ 7ന് രാവിലെ 10ന്, ഇൻസ്ട്രക്ടർ ഇൻ ഷോട്ട് ഹാൻഡ് ജൂൺ 7ന് രാവിലെ 11ന്, ഇൻസ്ട്രക്ടർ ഇൻ എസ്.പി.&ബി.സി ജൂൺ 7ന് ഉച്ചയ്ക്ക് 12ന് എന്നിങ്ങനെയാണ് ഇന്റർവ്യൂ ക്രമീകരിച്ചിരിക്കുന്നത്.