കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ നിയമനം; വിശദ വിവരങ്ങൾ അറിയാം

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നതിന് മേയ് 29 നു രാവിലെ 11 ന് ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ്/ തത്തുല്യവും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ളവർക്കു പങ്കെടുക്കാം.

താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും: 0484-2386000.

അതേസമയം, ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിൽ 2024-25 അധ്യയന വർഷത്തിൽ വീണ വിഭാഗത്തിൽ ഒഴിവുള്ള തസ്തികയിലേക്ക് അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളതും കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് മെയ് 30 ന് രാവിലെ 10 ന് കോളജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം അഭിമുഖ സമയത്ത് ഹാജരാക്കണം.