യു കെയിൽ സൈക്യാട്രിസ്റ്റ് ഒഴിവുകളിലേയ്ക്ക് നോർക്ക റിക്രൂട്ട്‌മെന്റ്: ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡത്തിലെ (യുകെ-എൻഎച്ച്എസ്) ഹംബർ ആൻഡ് നോർത്ത് യോർക്ക്‌ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ണർഷിപ്പുമായി സഹകരിച്ച് സ്പെഷ്യാലിറ്റി ഡോക്ടർമാർ-സൈക്യാട്രിസ്റ്റ് ഒഴിവുകളിലേയ്ക്ക് സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ഇതിനായുളള അഭിമുഖങ്ങൾ 2024 ജൂൺ 06 , 07 തീയ്യതികളിൽ എറണാകുളത്ത് നടക്കും.

ആർക്കൊക്കെ അപേക്ഷിക്കാം:

MBBS നു ശേഷം സൈക്യാട്രിയിൽ MD/DNB യോ തത്തുല്യയോഗ്യതയോ, അല്ലെങ്കിൽ DPM ഉം അധിക പ്രവൃത്തിപരിചയവും. കഴിഞ്ഞ 5 വർഷത്തിനിടെ (കഴിഞ്ഞ 12 മാസങ്ങൾ ഉൾപ്പെടെ) 3 വർഷത്തെ പ്രവൃത്തിപരിചയം. അതിൽ 2 വർഷം സൈക്യാട്രിയിൽ. IELTS-7.5 (ഓരോ കാറ്റഗറിയ്ക്കും കുറഞ്ഞത് 7) അല്ലെങ്കിൽ OET ഓരോ മോഡ്യൂളിനും കുറഞ്ഞത് B.

ശമ്പളം പ്രവൃത്തിപരിചയം പരിഗണിച്ച് പ്രതിവർഷം £52,530.00 മുതൽ £82,400.00 വരെയാണ്. ഇതിനോടൊപ്പം മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും. ഉദ്യോഗാർത്ഥികൾ വിശദമായ സി.വി യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പാസ്സ്‌പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയിൽ ഐ.ഡി യിലേയ്ക്ക് മെയ് 27 നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (ഇൻ-ചാർജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.

വിശദവിവരങ്ങൾ www.nifl.norkaroots.org വെബ്ബ്‌സൈറ്റിൽ ലഭ്യമാണ്. അല്ലെങ്കിൽ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.