കൈതോലപ്പായയിൽ പണം കടത്തിയെന്ന പരാതിയിൽ മുഖ്യമന്ത്രി മൗനം തുടരുന്നതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാൻ. കൈതോലപ്പായയിൽ പണം കടത്തിയതിനു താൻ സാക്ഷിയാണെന്ന് ബെന്നി ബഹന്നാൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഠിക്കുകയാണ്.
ഒരു എംപിയായ താൻ ഡിജിപിക്ക് പരാതി നൽകിയിട്ട് ഇന്നേവരെ മറുപടി കിട്ടിയില്ലെന്നും അദ്ദേഹം വിമർശിച്ചു.വ്യക്തിപരമായി താൻ ആരെയും ആക്ഷേപിച്ചിട്ടില്ല. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി എന്ത് പറഞ്ഞാലും മാധ്യമങ്ങൾക്കെതിരെ തിരിയുകയാണ്. കൈതോലപ്പായ കൊണ്ട് മറച്ചാലും ഒന്നും മറയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

