കൊൽക്കത്ത : പെഗാസസിൽ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിബംഗാൾ . മുൻ സുപ്രീംകോടതി ജഡ്ജി മദൻ ബി ലോക്കൂർ, കൊൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയ് ഭട്ടാചാര്യ എന്നിവർക്കാണ് അ ന്വേഷണ ചുമതല
പെഗാസസിൽ കേന്ദ്രം അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.
അതേസമയം പെഗാസസ് വിവാദത്തിൽ ദി വയർ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി.
മുതിർന്ന ഇഡി ഉദ്യോഗസ്ഥനായ രാജേശ്വർ സിംഗ്, മുൻ ഐഎഎസ് ഉദ്യോഗസ്ഥനും അരവിന്ദ് കെജ്രിവാളിന്റെ പിഎയുമായ വി കെ ജെയ്ൻ, നിതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥൻ, പിഎംഒയിലെ ഉദ്യോഗസ്ഥൻ എന്നിവരുടെ ഫോണുകളും നിരീക്ഷണത്തിൽ ആയിരുന്നുവെന്നും പറയുന്നു.