പുതിയ ഐടി ചട്ടങ്ങള്‍ : ഇടക്കാല ചീഫ് കംപ്ലയന്‍സ് ഓഫിസറെ നിയമിച്ച് ട്വിറ്റര്‍

ന്യൂഡല്‍ഹി: പുതിയ ഐടി ചട്ടങ്ങള്‍ നടപ്പാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇടക്കാല ചീഫ് കംപ്ലയന്‍സ് ഓഫിസറെ നിയമിച്ചുവെന്ന് ട്വിറ്റര്‍. ഐടി ഇന്റര്‍മീഡിയറി ചട്ടം വേഗം നടപ്പാക്കണമെന്നു ട്വിറ്ററിനു കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണിത്. നോഡല്‍ ഓഫിസറെയും പരാതി പരിഹാരത്തിനായി റസിഡന്റ് ഗ്രീവന്‍സ് ഓഫിസറെയും കരാര്‍ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം നിയമിച്ചതിനു പിന്നാലെയാണു നടപടി. ഐടി നിയമങ്ങള്‍ പാലിക്കുന്നതിലെ കാലതാമസത്തെ തുടര്‍ന്നു ട്വിറ്ററിനെതിരെ കടുത്ത നിലപാടാണു കേന്ദ്രം സ്വീകരിച്ചത്.