കണ്ണൂര്‍: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്നതാകരുത് തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസത്തെ വിജയാഹ്ലാദ പ്രകടനമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കലക്ടര്‍ ടി.വി.സുഭാഷിന്റെ കത്ത്. മേയ് രണ്ടിലെ ആഹ്ലാദ പ്രകടനത്തില്‍ നിയന്ത്രണം വേണമെന്ന കലക്ടറുടെ അഭ്യര്‍ഥന.പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ കലക്ടറുടെ അഭ്യര്‍ഥനയെ സ്വാഗതം ചെയ്തു.
കലക്ടറുടെ നിര്‍ദേശങ്ങള്‍
വിജയമാഘോഷിക്കാന്‍ വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞുള്ള റോഡ് ഷോ ഒഴിവാക്കണം, ഒന്നിലധികം പേര് ഒരു ബൈക്കില്‍ യാത്ര ചെയ്തുള്ള ബൈക്ക് റാലി നിരുത്സാഹപ്പെടുത്തണം, അഞ്ചിലധികം പേര് കൂടിച്ചേരുന്ന ആഹ്ലാദ പ്രകടനം ഒഴിവാക്കണം, വായുമലിനീകരണം തടയാന്‍ പടക്കം പൊട്ടിക്കല്‍ ഉപേക്ഷിക്കണം, മാസ്ക് ധരിച്ച്, സാമൂഹിക അകലം പാലിച്ച്, സാനിറ്റൈസര്‍ ഉപയോഗിച്ച് ചെറു ഗ്രൂപ്പുകളായി ആഹ്ലാദ പ്രകടനം നടത്തുക