ചുറ്റുമുള്ളവര്‍ക്ക് സാമ്പത്തികസഹായം ആവശ്യമുണ്ടോയെന്ന് ആദ്യം നോക്കൂ, ശ്രീശാന്ത്

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്.സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

ശ്രീശാന്തിന്റെ വാക്കുകള്‍

പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫണ്ടുകളിലേക്ക് സംഭാവന നല്‍കുന്നതിനു മുന്‍പ്, ചുറ്റുമൊന്നു കണ്ണോടിക്കുക. നിങ്ങളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ജോലിക്കാര്‍ക്കോ ഈ പോരാട്ടത്തില്‍ സാമ്പത്തിക സഹായം ആവശ്യമാണോയെന്നു നോക്കുക.
ആദ്യം അവരെ കരുത്തരാക്കുക. കാരണം, നിങ്ങള്‍ക്ക് മാത്രമേ അവരിലേക്കെത്തിച്ചേരാനാകൂ. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അല്ല എന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കാര്‍ഡില്‍ ശ്രീശാന്ത് കുറിച്ചു.