സ്പുട്‌നിക് ഇന്ത്യയില്‍ നിര്‍മിക്കാന്‍ അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയോട് (ഡിസിജിഐ) അനുമതി തേടി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ).വാക്‌സിന്റെ കൂടുതല്‍ പരിശോധന, വിശകലനം തുടങ്ങിവയ്ക്കുള്ള അനുമതി പൂനെ കേന്ദ്രീകരിച്ചുള്ള വാക്‌സിന്‍ നിര്‍മാണ കേന്ദ്രവും ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജൂണ്‍ മാസത്തില്‍ 10 കോടി കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മിക്കാനും വിതരണം ചെയ്യാനും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചിട്ടുണ്ട്. നോവാവാക്‌സ് വാക്‌സിന്റെ ഉത്പാദനവും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സ്പുട്‌നിക് വാക്‌സിന്റെ 30 ലക്ഷം ഡോസാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഹൈദരാബാദിലെത്തിയത്.