സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു

sourav-ganguly

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. ഗാംഗുലി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹിന്ദിയിലൊരുക്കുന്ന ചിത്രത്തിന്റെ സംവിധായകനാരെന്ന കാര്യം ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരുടെ ജീവിതകഥ സിനിമയായിരുന്നു. നിലവില്‍ ബിസിസിഐ പ്രസിഡന്റായ ഗാംഗുലി ദീര്‍ഘകാലം ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നു.

വിവിധ സിനിമ നിര്‍മാണ കമ്പനികള്‍ ഗാംഗുലിയുടെ ജീവിതകഥ സിനിമയാക്കുന്നതിന് നേരത്തെ മുന്നോട്ട് വന്നിരുന്നു. ധര്‍മ പ്രൊഡക്ഷന്റെ ബാനറില്‍ ഹൃത്വിക് റോഷന്‍ നായകനാകുന്നു എന്നായിരുന്നു വാര്‍ത്തകള്‍. ഏറ്റവും ഒടുവില്‍ രണ്‍ബീര്‍ കപൂറാണ് ഗാംഗുലിയുടെ റോളിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് 200-250 കോടിയുടെ ബഡ്ജറ്റിലായിരിക്കും സിനിമയുടെ നിര്‍മാണം. സിനിമയുടെ നിര്‍മാതാവിനെക്കുറിച്ചോ സംവിധായകനെ കുറിച്ചോ സൂചനയില്ല.