രണ്ടാം പിണറായി സര്‍ക്കാര്‍ : സത്യപ്രതിജ്ഞാ ചടങ്ങ് നാളെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 2.45ന് തന്നെ എത്തണമെന്നും ചടങ്ങ് 3.30ന് നടക്കുമെന്നും ചീഫ്‌സെക്രട്ടറി അറിയിച്ചു. വരുന്നവര്‍ 48 മണിക്കൂറിനകം എടുത്തിട്ടുളള ആര്‍.ടി.പി.സി.ആര്‍/ട്രൂനാറ്റ്/ആര്‍.ടി ലാബ് നെഗറ്റീവ് റിസള്‍ട്ടോ, കൊവിഡ് വാക്‌സിനേഷന്‍ അന്തിമ സര്‍ട്ടിഫിക്കറ്റോ കൈവശം വയ്ക്കണം.മാത്രമല്ല, കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം എം.എല്‍.എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്‌സ് ഒന്നിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന്, പ്രസ്‌ക്‌ളബ് എന്നിവയുടെ സമീപത്തുളള ഗേറ്റുവഴി മാത്രമേ അകത്ത് പ്രവേശിക്കാവൂ.പങ്കെടുക്കുന്നവരുടെ ക്ഷണക്കത്തില്‍ തന്നെ ഗേറ്റ് പാസും കാര്‍ പാസും ഉണ്ടാകും.